1. ജീവികളിലെ ജീവധർമ്മ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ്..?
ഫിസിയോളജി
2. കണ്ണിൽ പ്രതിബിംബം രൂപംകൊള്ളുന്ന പാളിയേത്?
റെറ്റിന
3. റോഡുകോശങ്ങളിലെ വർണവസ്തു?
റോഡോപ്സിൻ
4. കോൺകോശങ്ങളിലെ വർണവസ്തു?
അയഡോപ്സിൻ
5. ചെറിയ വസ്തുക്കളെ സൂക്ഷിച്ച് നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത്?
പീതബിന്ദുവിൽ
6. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
വർണാന്ധത
7. ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന അവയവം?
ചെവി
8. മധ്യകർണത്തിലെ അസ്ഥികൾ ഏതെല്ലാം?
മാലിയസ്, ഇൻകസ്, സ്റ്റേപിസ്
9. ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയമേത്?
ത്വക്ക്
10. ത്വക്കിൽ സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉത്‌പാദിപ്പിക്കുന്ന വൈറ്റമിൻ ഏത്?
വിറ്റാമിൻ ഡി
11. ഇനാമലിന്റെ ആരോഗ്യത്തിനാവശ്യമായ മൂലകം?
ഫ്ളൂറിൻ
12. അന്നജത്തെ മാൾട്ടോസാക്കി മാറ്റുന്ന രാസാഗ്നി?
ടയലിൻ
13. അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹമൂലകം?
കാത്സ്യം
14. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?
206
15. പേശീപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
സെറിബല്ലം
16. ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭ്യമാകുന്ന ഊർജ്ജം?
9.3 കലോറി
17. കൊമ്പ്, നഖം, മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം ?
കെരാറ്റിൻ
18. ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം?
ജീവകം എ
19. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ ജീവകം?
ജീവകം ഡി
20. നായക ഗ്രന്ഥി എന്നറിയപ്പെടുന്നത് ?
പീയുഷ ഗ്രന്ഥി.