ചിറയിൻകീഴ് : മംഗലപുരം ഗ്രാമപഞ്ചായത്ത് മുരുക്കുംപുഴ തോപ്പ്മുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ, മുരുക്കുംപുഴ വാർഡംഗം എം.ഷാനവാസ്, പഞ്ചായത്തംഗം സിന്ധു സി.പി, ലാബ് നസീർ, അജിത മോഹൻദാസ്, രഞ്ജിത്, ഷാഫി, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.