cigrette

പാരീസ്: സി​ഗ​ര​റ്റ് വ​ലി​ച്ചപ്പോൾ പോയത് ആറുകോടിരൂപ. പാരീസ് സന്ദർശനത്തിനെത്തിയ ജപ്പാൻകാരനായ വ്യവസായിക്കാണ് സിഗരറ്റ് വലിക്കാൻ തോന്നിയതുകാരണം ഇത്രഭീമമായ നഷ്ടമുണ്ടായത്. സിഗരറ്റ് വലിക്കാനായി താമസിക്കുന്ന നക്ഷത്ര ഹോ​ട്ട​ലി​ന് പു​റ​ത്തി​റ​ങ്ങി​യ വ്യവസായിയുടെ ആ​റു കോ​ടി​ വിലവരുന്ന വാ​ച്ച് കള്ളന്മാർ അടിച്ചുമാറ്റുകയായിരുന്നു.

രാത്രി ഒമ്പതരയോടെയാണ് വ്യവസായി ഹോട്ടലിന് പുറത്തിറങ്ങിയത്. ഇ​തി​നി​ടെസി​ഗ​ര​റ്റ് ചോ​ദി​ച്ച് ഒരു യു​വാ​വ് അടുത്തെത്തി. വ്യവസായി പോ​ക്ക​റ്റി​ൽ​നി​ന്ന് സി​ഗ​ര​റ്റെ​ടു​ത്തു നീ​ട്ടു​ന്ന​തി​നി​ടെ മോ​ഷ്ടാ​വ് കൈ​ത്ത​ണ്ട​യി​ൽ​നി​ന്ന് വാ​ച്ച് ഊരി​യെ​ടു​ത്ത് കടന്നുകളയുകയായിരുന്നു.

റി​ച്ചാ​ർ​ഡ് മി​ല്ലെ ടൂ​ർ​ബി​ലോ​ണ്‍ ഡ​യ​മ​ണ്ട് ട്വി​സ്റ്റ​ർ വാ​ച്ചാ​ണു ന​ഷ്ട​മായത്. ര​ത്ന​ങ്ങ​ൾ പ​തി​പ്പി​ച്ച അ​പൂ​ർ​വ വാ​ച്ചാ​ണി​ത്. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ക​ള്ള​ന്റേതെന്നു ക​രു​തു​ന്ന ഫോ​ൺ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. . ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​നെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പൊലീസ്. പാരീസിൽ വിദേശിളെ കൊള്ളയടിക്കുന്ന സംഭവം കൂടിവരികയാണ്. ഈ ​വ​ർ​ഷം മാ​ത്രം 71 വാ​ച്ച് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങൾ വിലവരുന്ന വാച്ചുകളാണ് മോഷണം പോയവയിലധികവും.