general

പള്ളിച്ചൽ: ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയും കർമ്മ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അന്നം അമൃതം പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം നെല്ലിമൂട് ദേശാഭിവർദ്ധിനി ആഡിറ്റോറിയത്തിൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു.കെ.ഇ.ബി.എസ് ജില്ലാ വൈസ് പ്രസിഡന്റ് വാസുദേവൻ നായർ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കമ്മീഷണർ സുൽഫിക്കർ മുഖ്യപ്രഭാഷണം നടത്തി.ഡോ.ഷെർളി,​കർമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കാഞ്ഞിരംകുളം ഗിരി,​ ജെ.ഉണ്ണിക്കൃഷ്ണൻ,​ഗിരീഷ് പരുത്തിമഠം,​എസ്.രാജു,​എം.എം.ജയൻ,​വി.രവി,​കുമാരി അലീന എന്നിവർ സംസാരിച്ചു.കെ.ഇ.ബി.എസ് ഓർഗനൈസിംഗ് സെക്രട്ടറി ബൈജു നെല്ലിമൂട് സ്വാഗതം പറഞ്ഞു.