നേമം: വെള്ളായണി കായലിലെ കാക്കാമൂല, വവ്വാമൂല കടവുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ലതകുമാരി നിർവഹിച്ചു. ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. നാടൻ കൊഞ്ച്, വളർത്തു കൊഞ്ച്, കട്ല, വരാൽ, തിലോപ്യ തുടങ്ങിയ ഇനത്തിൽപ്പെട്ട 3 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കാക്കാമൂല കടവിൽ 1 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. വെളളായണി കായലിലെ കുളവാഴകൾ മത്സ്യത്തിന്റെ വളർച്ചയ്ക്ക് പ്രശ്നം ഉണ്ടാകില്ലെന്നും പടിപടിയായി കുളവാഴ നീക്കം ചെയ്യൽ കർമ്മം നടന്നു വരുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് അംഗം വ്യക്തമാക്കി.