കുഴിത്തുറ: തക്കല എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും രജതജൂബിലി ആഘോഷവും തക്കല ശ്രീലക്ഷ്‌മി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ശ്രീകുമാർ മുഖത്തല ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. കന്യാകുമാരി ജില്ലാ ഗ്ലോബൽ എൻ.എസ്.എസ് ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി വിജയകുമാർ, എസ്.എൻ.ഡി.പി യോഗം കന്യാകുമാരി യൂണിയൻ സെക്രട്ടറി അഡ്വ.എസ്. സതീഷ്‌കുമാർ, ശ്രീദേവി എന്നിവർ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3ന് ഘോഷയാത്രയും 4ന് സമ്മേളനവും നടക്കും.