നെടുമങ്ങാട്: ഉണ്ടപ്പാറ പൗരസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 28 ാം ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഇ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ വട്ടപ്പറമ്പിൽ പീതാംബരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു. വാർഡ് മെമ്പർ ലേഖ, മൂഴി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പൗരസമിതി സെക്രട്ടറി ആർ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ശിവമുരളി നയിച്ച കോമഡിഷോയും ഗ്രന്ഥശാല പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.