nta

കാട്ടാക്കട: പ്രേക്ഷിത ചൈതന്യത്തിൽ പരസ്‌പരം സ്നേഹവും സാഹോദര്യവും വളർത്തണമെന്ന് നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ. വിൻസന്റ് സാമുവൽ പറഞ്ഞു. ആഗോള കത്തോലിക്കസഭ നെയ്യാറ്റിൻകര രൂപത പ്രേക്ഷിത മാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാട്ടാക്കട റീജിയൺ കോ ഓർഡിനേറ്റർ വിൻസന്റ് കെ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.എൽ.സി.ബി.സി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഫാ. ആന്റണി ഷൈൻ, ഫാ. സി.ടി. രാജ്, സംസ്ഥാന കോ ഓർഡിനേറ്റർ ഷാജു അറക്കൽ, അംഗങ്ങളായ ബെന്നിരാജൻ, സുനിത. കെ.എസ്, നെയ്യാറ്റിൻകര രൂപത ലിറ്റർജി കമ്മിഷൻ സെക്രട്ടറി ഫാ. നിക്‌സൺ രാജ്, ഫാ. ഷാജ്കുമാർ, ഇടവക വികാരി ഫാ. ജറാൾഡ് മത്യസ് തുടങ്ങിയവർ സംസാരിച്ചു.