
പാറശാല: നിരക്ഷരരുടെ പഠനമികവ് ഉയർത്തുന്നതിലേക്കായി പാറശാല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലുമായി നടപ്പിലാക്കുന്ന അക്ഷരലക്ഷം രണ്ടാം ഘട്ടം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്‌ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. സെയ്ദലി നിർവഹിച്ചു. പാറശാല ഗവ. എൽ.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഇംപ്ലിമെന്ററിംഗ് ഓഫീസർ എം. ജയാറാണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.വി. അജിതകുമാരി, പ്രോഗ്രാം കൺവീനർ ടി. ബിജു, ക്രിസ്തുദാസ് തുടങ്ങിയവർ പങ്കെടുത്തു.