general

പള്ളിച്ചൽ: ബാലരാമപുരത്ത് രാജഭരണകാലത്ത് നിർമ്മിച്ച 150 വർഷം പഴക്കമുള്ള മുത്തശിക്കിണറിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബാലരാമപുരം നോർത്ത് –സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധവുമായി രംഗത്ത്. മുത്തശിക്കിണറിന്റെ അവഗണനയ്ക്കെതിരെ കൊടികൾ സ്ഥാപിച്ചാണ് ബി.ജെ.പി നേതൃത്വം പ്രതിഷേധപരിപാടികൾക്ക് തുടക്കമിട്ടിത്. പൊതുകിണറിലേക്ക് സാമൂഹ്യവിരുദ്ധർ മാലിന്യം കൊണ്ടിടുന്നത് തടയുക,​ അടിയന്തരമായി കിണർ മാലിന്യമുക്തമാക്കുക,​ അപകടാവസ്ഥയിലായ കിണറിന്റെ സൈഡ് ഭിത്തികൾ കോൺക്രീറ്റ് ചെയ്യുക ദുർഗന്ധം വമിക്കുന്ന ഭാഗങ്ങൾ എത്രയും വേഗം മണ്ണിട്ട് നികത്തി പകർച്ചവ്യാധി രോഗങ്ങൾ തടയുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം തുടർ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു,​ സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽരാജ് എന്നിവർ ആവശ്യപ്പെട്ടു.