നെടുമങ്ങാട്: റബർ വിലയിടിവ് തടയാനും വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ഉഴമലയ്ക്കൽ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.എം.എ. കാസിമിന്റെ അദ്ധ്യക്ഷതയിൽ കർഷകസംഘം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ആർ. ജയദേവൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അഡ്വ.എൻ. ഷൗക്കത്തലി കർഷകനാദം മാസിക വരിസംഖ്യ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ജോർജ് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ. റഹിം,ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മനോഹരൻ, സി.പി.എം ലോക്കൽ സെക്രട്ടറി ഇ. ജയരാജ്, ജെ. ലളിത, ബി.ബി. സുജാത,എ. വിശ്വംഭരൻ, ഇ.കെ. മനോഹരൻ, വൈ. ജെറി ദാസ്, എ.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.എം.എ. കാസിം (പ്രസിഡന്റ്), അഡ്വ.എ. റഹിം, എ,മധുസൂദനൻ (വൈസ് പ്രസിഡന്റ്), ഡി.വി. രമേശൻ (സെക്രട്ടറി), വി.എസ്. ജയചന്ദ്രൻ, ബി.ബി. സുജാത (ജോയിന്റ് സെക്രട്ടറി), വാലുക്കോണം ശ്രീകണ്ഠൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.