ആറ്റിങ്ങൽ: കേരള സർക്കാർ ഹോമിയോപ്പതി വകുപ്പും ആറ്റിങ്ങൽ നഗരസഭയും ആറ്റിങ്ങൽ ഗവ. ഹോമിയോ ആശുപത്രിയിലെ കരൾരോഗ വിഭാഗം പ്രോജക്റ്റും സംയുക്തമായി സൗജന്യ രോഗനിർണയ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. കുഴിയിൽമുക്ക് സാരാഭായി റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു അദ്ധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് പി. ദേവിഭരതൻ, ജില്ലാ മെഡിക്കൽ ഓഫീസർ എസ് പ്രദീപ്, മുൻ ചെയർമാൻ സി.ജെ. രാജേഷ് കുമാർ, വി.എസ്.ആർ.എ സെക്രട്ടറി സുധീർരാജ്, ജോയിന്റ് സെക്രട്ടറി എൻ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.