കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കൊടുക്കറ വാർഡിന്റെ സമ്പൂർണ സാക്ഷരതയിലേക്കുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണൻ അദ്ധ്യക്ഷയായി. പഠിതാക്കൾക്കുള്ള കൈപുസ്തകങ്ങളും പഠനോപകരണങ്ങളും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിതരണം ചെയ്തു. ചടങ്ങിൽ തുടർ സാക്ഷരത കലോത്സവത്തിൽ പങ്കെടുത്ത പത്മാക്ഷി അമ്മയെ ആദരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്തു ബീവി, നോഡൽ പ്രേരക് രാജീവ്, സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതിചന്ദ്രൻ, സാക്ഷരതാ പ്രേരക് അമ്പിളി, വാർഡ് സാക്ഷരതാ കോ-ഓർഡിനേറ്റർ അജിതകുമാരി, ഉഷകുമാരി എന്നിവർ സംസാരിച്ചു.