shabu-

കോവളം :അമ്മായി അമ്മയുടെ മരണാനന്തര ചടങ്ങിനിടെ മരുമകൻ കുഴഞ്ഞുവീണുമരിച്ചു.വെങ്ങാനൂർ കട്ടച്ചൽക്കുഴി ശാലിനി സദനത്തിൽ ഷാബു (42) ആണ് ഒപ്പം താമസിച്ചിരുന്ന ഭാര്യാമാതാവ് വസന്തയുടെ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ കുഴഞ്ഞു വീണതും പിന്നീട് മരിച്ചതും. വസന്ത കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത് . ഇന്നലെ മരണാനന്തര ചടങ്ങിനിടെ ഷാബു ലഘുഭക്ഷണം വിളമ്പുകയായിരുന്നു.കുഴഞ്ഞു വീണ ഷാബുവിനെ ഉച്ചക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.