neymer-injury
neymer injury

പാരീസ് : കഴിഞ്ഞദിവസം നടന്ന യോഗ്യതാ റൗണ്ട് മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ഇറ്റലി യൂറോ കപ്പിനുള്ള യോഗ്യത സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി. ഏഴ് മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായാണ് ഗ്രൂപ്പ് ജെയിൽ നിന്ന് ഇറ്റലി യോഗ്യത സ്വന്തമാക്കിയത്.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം ചെൽസി താരം ജോർജിഞ്ഞോയും യുവന്റ്സ് താരം ബെർണാദേഷിയും നേടിയ ഗോളുകൾക്കായിരുന്നു ഗ്രീസിനെതിരെ ഇറ്റലിയുടെ ജയം. 63-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നായിരുന്നു ജോർജിഞ്ഞോ സ്കോർ ചെയ്തത്. 78-ാം മിനിട്ടിൽ ബൊന്നൂച്ചിയുടെ പാസിൽ നിന്നായിരുന്നു ബെർണാദേഷിയുടെ ഗോൾ. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനാകാതെ നാണംകെട്ടിരുന്ന ഇറ്റലിക്ക് യൂറോകപ്പ് യോഗ്യത ആശ്വാസമായിട്ടുണ്ട്.

അതേസമയം മൂന്നുതവണ യൂറോപ്യൻ ചാമ്പ്യൻമാരായിട്ടുള്ള സ്‌പെയ്നിന് കഴിഞ്ഞ മത്സരത്തിൽ നോർവേയോട് 1-1ന് സമനിലയിൽ പിരിയേണ്ടിവന്നത് കാരണം യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം. 47-ാം മിനിട്ടിൽ സൗളിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന സ്‌പെയ്‌നിനെ കളിതീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ പെനാൽറ്റിയിലൂടെയാണ് നോർവേ സമനിലയിൽ കുരുക്കിയത്. ഇൗ മത്സരം വിജയിച്ചിരുന്നുവെങ്കിൽ സ്‌പെയ്‌നിനും യോഗ്യത ലഭിച്ചേനേ. ഏഴ് മത്സരങ്ങളിൽനിന്ന് 19 പോയിന്റാണ് എഫ് ഗ്രൂപ്പിൽ സ്‌പെയ്‌നിനുള്ളത്.

ബ്രസീലിനെ തളച്ച് നൈജീരിയ

സിം​ഗ​പ്പൂ​ർ​ ​സി​റ്റി​ ​:​ ​ഇ​ന്ന​ലെ​ ​സിം​ഗ​പ്പൂ​രി​ൽ​ ​ന​ട​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​സൗ​ഹൃ​ദ​ ​ഫു​ട്ബാ​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​മു​ൻ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ബ്ര​സീ​ലി​നെ​ ​ആ​ഫ്രി​ക്ക​ൻ​ ​ക​രു​ത്ത​രാ​യ​ ​നൈ​ജീ​രി​യ​ 1​-1​ന് ​സ​മ​നി​ല​യി​ൽ​ ​ത​ള​ച്ചു.​
മ​ത്സ​ര​ത്തി​നി​ടെ​ ​ബ്ര​സീ​ലി​യ​ൻ​ ​താ​രം​ ​നെ​യ്‌​മ​റി​ന് ​പ​രി​ക്കേ​റ്റു.​ ​ക​ളി​ ​തു​ട​ങ്ങി​ 12​-ാം​ ​മി​നി​ട്ടി​ലാ​ണ് ​നെ​യ്‌​മ​റി​ന് ​തു​ട​യ്ക്ക് ​പ​രി​ക്കേ​റ്റ​ത്.​ ​തു​ട​ർ​ന്ന് ​കു​ടീ​ഞ്ഞോ​ ​പ​ക​ര​ക്കാ​ര​നാ​യി​ ​ഇ​റ​ങ്ങി.​ ​ബ്ര​സീ​ലി​നാ​യി​ ​നെ​യ്‌​മ​റു​ടെ​ 101​-ാം​ ​മ​ത്സ​ര​മാ​യി​രു​ന്നു​ ​ഇ​ത്.​ ​ഏ​റെ​നാ​ളാ​യി​ ​പ​രി​ക്കി​ന്റെ​ ​പി​ടി​യി​ലാ​ണ് ​നെ​യ്‌​മ​ർ. 35​-ാം​ ​മി​നി​ട്ടി​ൽ​ ​ജോ​ ​അ​രി​ബോ​യി​ലൂ​ടെ​ ​നൈ​ജീ​രി​യ​യാ​ണ് ​ആ​ദ്യം​ ​മു​ന്നി​ലെ​ത്തി​യ​ത്.​ 48​-ാം​ ​മി​നി​ട്ടി​ൽ​ ​കാ​സി​മെ​റോ​യാ​ണ് ​ബ്ര​സീ​ലി​നാ​യി​ ​സ​മ​നി​ല​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​
അ​തേ​സ​മ​യം​ ​ഇ​ക്വ​ഡോ​റി​നെ​തി​രെ​ ​ന​ട​ന്ന​ ​സൗ​ഹൃ​ദ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ജ​ന്റീ​ന​ ​6-1ന് വി​ജയം നേടി​. അ​ലാ​രി​യോ,​ ​ലി​യാ​ൻ​ഡ്രോ​ ​പ​രേ​ഡേ​സ് ​, പെസെല്ല,ഡോമി​ൻഗസ്, ഒകാംപോസ് എന്നി​വർ അ​ർ​ജ​ന്റീ​ന​യ്ക്കാ​യി​ ​സ്കോ​ർ​ ​ചെ​യ്ത​പ്പോ​ൾ​ 27​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​റു​ ​താ​രം​ ​ഇ​സ്‌​ക്വി​യേ​ർ​ഡോ​ ​സെ​ൽ​ഫ് ​ഗോ​ളു​മ​ടി​ച്ചു.

അ​ർ​ജ​ന്റീ​ന​യ്ക്ക് ജയം

ഇക്വഡോറിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ആദ്യപകുതിയിൽ 3-0ത്തിന് മുന്നിലെത്തി. 20-ാം മിനിട്ടിൽ ലൂക്കാസ് അലാരിയോ, 32-ാം മിനിട്ടിൽ ലിയാൻഡ്രോ പരേഡേസ് എന്നിവർ അർജന്റീനയ്ക്കായി സ്കോർ ചെയ്തപ്പോൾ 27-ാം മിനിട്ടിൽ പെറു താരം ഇസ്‌ക്വിയേർഡോ സെൽഫ് ഗോളുമടിച്ചു.