ന്യൂഡൽഹി : ഇന്ത്യൻകൗമാര ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിന് ഡച്ച് ഒാപ്പൺ പുരുഷ സിംഗിൾസ് കിരീടം. ഫൈനലിൽ ജപ്പാന്റെ യുസുക്കെ ഒനോഡേറയെ 15-21, 21-14, 21-15 ന് കീഴടക്കിയതാണ് ലക്ഷ്യ കിരീടം നേടിയത്. ലക്ഷ്യയുടെ കരിയറിലെ ആദ്യ ബി.ഡബ്ള്യുയു, എഫ് കിരീടമാണിത്.
ഇന്ത്യയ്ക്ക് വമ്പൻ വിജയം
ജൊഹർ ബഹ്റു : സുൽത്താൻ ഒഫ് ജൊഹർകപ്പ് ഹോക്കിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 8-2ന് ന്യൂസിലൻഡിനെ കീഴടക്കി. ഇന്ത്യയ്ക്കുവേണ്ടി സഞ്ജയ് രണ്ട് ഗോളുകൾ നേടി.
ഇന്ത്യ-ബംഗ്ളാദേശ്
മത്സരം നാളെ
കൊൽക്കത്ത : ലോകകപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ റൗണ്ടിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള മത്സരം നാളെ കൊൽക്കത്തയിൽ നടക്കും.