മദ്ധ്യാഹ്നശേഷം 2 മണി 20 മിനിറ്റ് 48 സെക്കന്റ് വരെ ഭരണി ശേഷം കാർത്തിക.
അശ്വതി - ആരോഗ്യസ്ഥിതി മെച്ചമാകും. ജോലിയിൽ സ്ഥാനക്കയറ്റം.
ഭരണി - കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും.
കാർത്തിക - രാഷ്ട്രീയക്കാർക്ക് പൊതുജന പിന്തുണ വർദ്ധിക്കും.
രോഹിണി - സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങൾ.
മകയിരം - ബന്ധുജന ഗുണം ലഭിക്കും. വാഹനം മാറ്റി വാങ്ങും.
തിരുവാതിര - വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
പുണർതം - ജീവിത പങ്കാളിക്ക് നേട്ടം. വിവാഹാലോചന പുരോഗമിക്കും.
പൂയം - നിയമന ഉത്തരവുകൾ ലഭിച്ചേക്കാം.
ആയില്യം - സ്ത്രീകൾ മൂലം ധനനേട്ടം. ആഗ്രഹ സാഫല്യം.
മകം - ശത്രുശല്യം ഒഴിവാകും. സർക്കാർ തലത്തിൽ ആനുകൂല്യം.
പൂരം - സ്ത്രീകളുമായി കലഹിക്കാനും അപവാദം കേൾക്കാനും ഇടയാകും.
ഉത്രം - തൊഴിൽ രംഗത്ത് ടെൻഷൻ വർദ്ധിക്കും.
അത്തം - വാഹന ദുരിതം. തസ്കര ഭയം.
ചിത്തിര - സഞ്ചാര ക്ലേശം വർദ്ധിക്കും. ധനാഗമം കുറയും.
ചോതി - പ്രമോഷനും സ്ഥലം മാറ്റവും ലഭിക്കും.
വിശാഖം - പരീക്ഷണങ്ങളിൽ വിജയം. ലക്ഷ്യം സഫലീകരിക്കും.
അനിഴം - ഇഷ്ട ജനങ്ങളുടെ വേർപാടിൽ ദുഃഖിക്കും.
കേട്ട - തൊഴിൽ രംഗത്ത് അംഗീകാരം. രോഗശാന്തി.
മൂലം - കടബാദ്ധ്യത തീർക്കും. അപ്രതീക്ഷിത ധനലാഭം.
പൂരാടം - ദൈവാധീനം വർദ്ധിക്കും. ലോൺ കിട്ടും.
ഉത്രാടം - യാത്രാ പരിശ്രമങ്ങൾക്ക് കാലതാമസം നേരിടും.
തിരുവോണം - ബിസിനസിൽ ഉത്തമ വിജയം.
അവിട്ടം - കർമ്മരംഗത്ത് അസ്വസ്ഥത. സന്താന ദുഃഖം.
ചതയം - ചീത്തപ്പേരുകൾ ഒഴിവാകും. തൊഴിലിലുണ്ടായിരുന്ന തടസങ്ങൾ മാറും.
പൂരുരുട്ടാതി - കലഹങ്ങളിൽ അകപ്പെടരുത്.
ഉത്തൃട്ടാതി - മറ്റുള്ളവരെ സഹായിക്കും. സഹോദര ഗുണം ലഭിക്കും.
രേവതി - ആരോഗ്യസ്ഥിതി മെച്ചമായിരിക്കില്ല.