hh

നെയ്യാറ്റിൻകര: ഓഫീസിൽ അതിക്രമിച്ചുകയറിയ ട്രക്കർ തൊഴിലാളികൾ നെയ്യാറ്റിൻകര എ.ടി.ഒയെ ആക്രമിച്ചു. തലയ്‌ക്ക് സാരമായി പരിക്കേറ്റ എ.ടി.ഒ പള്ളിച്ചൽ സജീവിനെ (49) നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്പോയ്ക്കുള്ളിൽ കയറി സമാന്തര ട്രക്കർ സർവീസിലേക്ക് യാത്രക്കാരെ വിളിച്ചത് തടഞ്ഞതിനാണ് ആക്രമണം. ഇന്നലെ രാവിലെ ഡിപ്പോയ്ക്കുള്ളിലെത്തിയ ഇവർ എ.ടി.ഒയെ ഭീഷണിപ്പെടുത്തിയ ശേഷം തലയിൽ അടിക്കുകയായിരുന്നു. അടിയേറ്റുവീണ ഇദ്ദേഹത്തെ ജീവനക്കാർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മർദ്ദിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.