തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വരദരാജൻ നായരെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി പ്രസ്ക്ലബിൽ സംഘടിപ്പിച്ച എസ്.വരദരാജൻ നായർ 29ാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, ജില്ലാ ഭാരവാഹികളായ പട്ടം കൃഷ്ണകുമാർ, സോമശേഖരൻ നായർ, കരകുളം മധുസൂദനൻ, എൻ. കാസിംബാവ, ജനാർദ്ദനൻ നായർ, സ്ഥാണു പ്രസാദ്, മഹിളാ കോൺഗ്രസ് നേതാവ് പി. തങ്കമണി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.