തിരുവനന്തപുരം: കാശ്മീർ പ്രശ്നത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവിദിനമായ നവംബർ ഒന്നിന് മനുഷ്യാവകാശ കൂട്ടായ്മ കാശ്മീർ ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിക്കും. രാവിലെ 10ന് സെക്രട്ടേറിയറ്റിന് മുന്നിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ ജനാധിപത്യവാദികളുടെയും അവകാശപ്രവർത്തകരുടെയും കൂടിച്ചേരലും സത്യാഗ്രഹവും നടക്കും. വൈകിട്ട് ഗാന്ധിപാർക്കിൽ പൊതുസമ്മേളനവുമുണ്ടാകും. അനിത തമ്പി, ബി. രാജീവൻ, പി. ഗോപിനാഥൻ നായർ, കെ. വേണു, ഗിരീഷ് കുമാർ, അഡ്വ. പി.എ. പൗരൻ, സി.യു. ത്രേസ്യ, ഡോ. രാജാറാം, ഭാസുരേന്ദ്രബാബു, മധുപാൽ, കെ.കെ. രമ, സുരേഷ് കീഴാറ്റൂർ, ഡോ. ഇ.പി. മോഹൻ, മാഗലിൻ ഫിലോമിന യോഹന്നാൻ, സി.ആർ. നീലകണ്ഠൻ, ഡോ. കെ.എൻ. അജോയ് കുമാർ, കെ. രാമചന്ദ്രൻ, അഡ്വ. ജെ. സന്ധ്യ, അഡ്വ. കെ.വി. ഭദ്രകുമാരി, പി.എൻ. ഗോപികൃഷ്ണൻ, ജെ. രഘു, ഡോ. ടി.വി. സജീവ്, ഡോ. ടി.വി. മധു, വിനോദ് ചന്ദ്രൻ, കെ.ഡി. മാർട്ടിൻ, കെ. ബാബു, ടി.കെ. വാസു, പി.വി. പ്രദീപൻ, എൻ. സുബ്രഹ്മണ്യൻ, അനീഷ് പ്രഭാകരൻ, കെ. രാജ്മോഹൻ, കെ. ഗോവിന്ദരാജ്, ടി. പീറ്റർ എന്നിവർ പങ്കെടുക്കും.