medical

തിരുവനന്തപുരം: തൈറോയിഡ്, അനുബന്ധ അസുഖങ്ങൾ, സ്തനങ്ങളെ സംബന്ധിക്കുന്ന രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ഒ.പി ആരംഭിച്ചു. സർജിക്കൽ എൻഡോക്രൈനോളജി ആൻഡ് ബ്രസ്റ്റ് ക്ലിനിക്ക് എന്ന ഒ.പിയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് പുതിയ ഐ.പി കാർഡ് പ്രകാശനം ചെയ്തു. ആർ.എം.ഒ ഡോ.മോഹൻറോയ്, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു. ജനറൽ സർജറി വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒ.പിയിൽ എല്ലാ തിങ്കളാഴ്ചയും ചികിത്സ ലഭ്യമാകും.