തിരുവനന്തപുരം: ഗാന്ധിജി അംഗീകരിച്ച സൃഷ്ടിപര പ്രവർത്തനങ്ങളിൽ പ്രമുഖമായതാണ് ഹിന്ദിയുടെ പ്രചാരണമെന്ന് നിയമസഭാ സ്പീർക്കർ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കാനും അഖണ്ഡഭാരതം കെട്ടിപ്പടുക്കാനും ബഹുഭൂരിപക്ഷം ജനങ്ങളും മനസിലാക്കുന്ന ഹിന്ദിക്കേ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കേരള ഹിന്ദി പ്രചാര സഭയുടെ ഒരു മാസം നീണ്ടുനിന്ന ഹിന്ദി മാസാചരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ഹിന്ദി മാസാചരണ കാലത്ത് ഹിന്ദി പ്രചാര സഭ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമുള്ള സമ്മാനങ്ങൾ സ്പീക്കറും മറ്റ് വിശിഷ്ടാതിഥികളും വിതരണം ചെയ്തു. ഡോ.കെ.സി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി. ഡയറക്ടർ ഡോ.എസ്.സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. എസ്.സി.ഇ.ആർ.ടി. ചെയർമാൻ ഡോ.ജെ.പ്രസാദ്, കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസലർ, ഡോ.വി.പി.മഹാദേവൻ പിള്ള , ഡോ.എസ്.തങ്കമണി അമ്മ, അഡ്വ.ബി.മധു, എസ്.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.