ടൈംടേബിൾ
എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (2003 സ്കീം) സപ്ലിമെന്ററി (2012 അഡ്മിഷൻ മുതൽ 2016 അഡ്മിഷൻ വരെ), മേഴ്സിചാൻസ് (2004 അഡ്മിഷൻ)- വിദൂരവിദ്യാഭ്യാസം - പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയ്ക്ക് പിഴയില്ലാതെ നവംബർ 1 വരെയും 150 രൂപ പിഴയോടുകൂടി 5 വരെയും 400 രൂപ പിഴയോടുകൂടി നവംബർ 8 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി ഡിസംബർ 2018 (2013 സ്കീം) , അഞ്ചാം സെമസ്റ്റർ ബി.ടെക് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം മാർച്ച് 2019 (2013 സ്കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ (EJ VII) 15 മുതൽ 18 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
സീറ്റൊഴിവ്
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷനിൽ (മോർണിംഗ് ബാച്ച്) സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി, ഉയർന്ന പ്രായപരിധിയില്ല. PMGയിലെ CACEE ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0471-2302523.