മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബ് പെരുങ്ങുഴി എന്റെ ഗ്രാമം വാട്ട്സ് അപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെ പെരുങ്ങുഴി മേട ജംഗ്ഷനിൽ വച്ച് സൗജന്യ ജീവിത ശൈലിരോഗ നിർണയക്യാമ്പ് നടത്തി. കേരള സാമൂഹ്യ സുരക്ഷാമിഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പ് മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയുമായ ലയൺ എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ഇൗവർഷത്തെ 2-ാമത് ക്യാമ്പാണ് പെരുങ്ങുഴിയിൽ നടന്നത്. മംഗലപുരം, ആഴൂർ ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ വച്ച് തുടർന്നും ക്യാമ്പുകൾ നടത്തുമെന്ന് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് പറഞ്ഞു. ലയൺ എസ്. ജാദു, ലയൺ ജലേഷ് കുമാർ, ലയൺ അബ്ദുൽ റഷീദ്, ലയൺ ജയാജാദു, ഷാജിഖാൻ, പ്രഭാസോണി, സുരേഷ് കുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.