തിരുവനന്തപുരം:സംസ്ഥാനതല പരീക്ഷകളടക്കം 64 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ സംസ്ഥാനതലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി, ലക്ചറർ ഇൻ സ്റ്റാറ്റിസ്റ്റിക്സ്, ലക്ചറർ ഇൻ ഇക്കണോമിക്സ്, ഹെഡ് ഒഫ് സെക്‌ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിംഗ് ഓഫീസർ, എൻജിനിയറിംഗ് അസിസ്റ്റന്റ്(ഇലക്‌ട്രോണിക്സ്)/ഓവർസീയർ ഗ്രേഡ് 1(ഇലക്‌ട്രോണിക്സ്), മോഡലർ, ഇൻസ്ട്രക്ടർ(ലെതർ വർക്സ്), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ ഗ്രേഡ് 2, ക്ലാർക്ക് ഗ്രേഡ് 1(ജനറൽ കാറ്റഗറി) പാർട്ട് 1, ക്ലാർക്ക് ഗ്രേഡ് 1(സൊസൈറ്റി കാറ്റഗറി) പാർട്ട് 2, അനലിസ്റ്റ്, മെയിന്റനൻസ് അസിസ്റ്റന്റ്(ഇലക്ട്രിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് 2(തസ്തികമാറ്റം മുഖേന), കാത്ത് ലാബ് ടെക്നിഷ്യൻ, ലാബ് ടെക്നിഷ്യൻ, എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 3, ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ)(ജനറൽ കാറ്റഗറി), ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടർ)(സൊസൈറ്റി കാറ്റഗറി).
ജനറൽ ജില്ലാതലത്തിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (നേരിട്ടുളള നിയമനം, തസ്തികമാറ്റം മുഖേന), ഇലക്ട്രിക്കൽ വൈൻഡർ, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിൽ അസിസ്റ്റന്റ് എൻജിനിയർ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻ/അസിസ്റ്റന്റ് ഡയറക്ടർ(സിവിൽ) (പട്ടികവർഗം), അഗ്രികൾച്ചറൽ ഓഫീസർ(പട്ടികവർഗം), സീനിയർ ലക്ചറർ ഇൻ കരിക്കുലം മെറ്റീരിയൽ ഡെവലപ്‌മെന്റ് ആൻഡ് ഇവാല്യുവേഷൻ(പട്ടികജാതി/പട്ടികവർഗ്ഗം), ജൂനിയർ അസിസ്റ്റന്റ്(അക്കൗണ്ട്സ്)(പട്ടികവർഗ്ഗം).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ജില്ലാതലത്തിൽ ക്ലാർക്ക് ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുളള വിമുക്തഭടൻമാരിൽ നിന്ന്), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്(പട്ടികജാതി/പട്ടികവർഗം), ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗ്ഗം).
എൻ.സി.എ. റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി(നാലാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(ഏഴാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(രണ്ടാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോഡോണ്ടിക്സ് (എൻ.സി.എ.-വിശ്വകർമ്മ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി (എൻ.സി.എ.-വിശ്വകർമ്മ), ലക്ചറർ ഇൻ അറബിക്(ഒന്നാം എൻ.സി.എ.- ഒ.ബി.സി., പട്ടികജാതി), ലക്ചറർ ഇൻ മാത്തമാറ്റിക്സ്(മൂന്നാം എൻ.സി.എ.-പട്ടികവർഗം), ലക്ചറർ ഇൻ ജിയോളജി (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ അറബിക് (ഒന്നാം എൻ.സി.എ.-എൽ.സി./എ.ഐ.), ലക്ചറർ ഇൻ ഉറുദു(എട്ടാം എൻ.സി.എ.- പട്ടികജാതി), ലക്ചറർ ഇൻ മ്യൂസിക് (ഒന്നാം എൻ.സി.എ.- എസ്.ഐ.യു.സി. നാടാർ), ലക്ചറർ ഇൻ തമിഴ് (ഒന്നാം എൻ.സി.എ.-ധീവര), പോർട്ട് ഓഫീസർ(അഞ്ചാം എൻ.സി.എ.-എൽ.സി./എ.ഐ.), ഓഫീസർ ഇൻ ചാർജ്(ഒന്നാം എൻ.സി.എ.-പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ), അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ(രണ്ടാം എൻ.സി.എ.- എൽ.സി./എ.ഐ., വിശ്വകർമ്മ), സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/ കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (ഒന്നാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), സൂപ്പർവൈസർ(ഐ.സി.ഡി.എസ്.) (ഒന്നാം എൻ.സി.എ.- പട്ടികവർഗം), ഡെന്റൽ ഹൈജീനിസ്റ്റ്(മൂന്നാം എൻ.സി.എ.-ഒ.ബി.സി.), ഡെന്റൽ ഹൈജിനിസ്റ്റ്(ഏഴാം എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, ധീവര), കെയർടേക്കർ (വുമൺ)(ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ), ഡ്രൈവർ ഗ്രേഡ് 2/ഡ്രൈവർ (ഒന്നാം എൻ.സി.എ.-വിശ്വകർമ്മ), ജൂനിയർ ക്ലാർക്ക്(രണ്ടാം എൻ.സി.എ-സൊസൈറ്റി കാറ്റഗറി- പട്ടികജാതി), അസിസ്റ്റന്റ് ടെസ്റ്റർ കം ഗ്യേജർ(ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ ബില്ലവ, പട്ടികജാതി, മുസ്ലിം, എൽ.സി./എ.ഐ.), സെക്യൂരിറ്റി ഗാർഡ്(രണ്ടാം എൻ.സി.എ.-ഒ.ബി.സി.), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2(മൂന്നാം എൻ.സി.എ.-പട്ടികവർഗ്ഗം), സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2, വാച്ചർ ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം)(ഒന്നാം എൻ.സി.എ.- പട്ടികജാതി, പട്ടികവർഗ്ഗം, എൽ.സി./എ.ഐ., എസ്.ഐ.യു.സി. നാടാർ, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ).
എൻ.സി.എ റിക്രൂട്ട്‌മെന്റ് ജില്ലാതലത്തിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ്(അറബിക്)(അഞ്ചാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗ്ഗം, എൽ.സി./എ.ഐ., ഒ.ബി.സി., വിശ്വകർമ്മ), ഹൈസ്‌കൂൾ അസിസ്റ്റന്റ്(മാത്തമാറ്റിക്സ്)(മലയാളം മീഡിയം)(മൂന്നാം എൻ.സി.എ.- പട്ടികവർഗ്ഗം), ഹൈസ്‌കൂൾ അസിസ്റ്റന്റ്(മാത്തമാറ്റിക്സ്)(കന്നഡ മീഡിയം)(ഒന്നാം എൻ.സി.എ.- മുസ്ലിം, എൽ.സി./എ.ഐ., ഹിന്ദു നാടാർ, പട്ടികജാതി), ഫാർമസിസ്റ്റ് ഗ്രേഡ് 2(ഹോമിയോ)(ഒന്നാം എൻ.സി.എ.- ധീവര, ഹിന്ദു നാടാർ, വിശ്വകർമ്മ, പട്ടികജാതി), വുമൺ സിവിൽ എക്‌സൈസ് ഓഫീസർ(ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവർഗ്ഗം, മുസ്ലിം, എസ്.ഐ.യു.സി. നാടാർ), ഫീൽഡ് വർക്കർ (പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ, ഒ.ബി.സി.) തസ്തികകളിലാണ് വിജ്ഞാപനം. വിശദവിവരങ്ങൾ നവംബർ 15 ലക്കം പി.എസ്.സി. ബുളളറ്റിനിൽ പ്രസിദ്ധീകരിക്കും.