മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) പ്രസിഡന്റ് പദവിയിൽ മുൻ നായകൻ സൗരവ് ഗാംഗുലി. ബി.സി.സി.ഐ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ ഗാംഗുലി പ്രസിഡന്റായ പാനലിന് എതിരില്ലായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററായും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒൗദ്യോഗിക പ്രഖ്യാപനം ഇൗമാസം 23ന് നടക്കും.