തിരുവനന്തപുരം: രാഷ്ട്രീയഭേദമെന്യേ തൊഴിലാളികളെ ഒന്നിച്ച് നിറുത്താനും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രയത്‌നിച്ച നേതാവായിരുന്നു എസ്. വരദരാജൻ നായരെന്ന് വി.എം. സുധീരൻ പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് ഹാളിൽ മുൻ മന്ത്രിയും കെ.പി.സി.സി അദ്ധ്യക്ഷനുമായിരുന്ന എസ്. വരദരാജൻ നായരുടെ 29ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി. സുബോധനൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ഒ. ഹബീബ്, ഡോ. രാമൻകുട്ടി എന്നിവർ സംസാരിച്ചു. വഞ്ചിയൂർ രാധാകൃഷ്ണൻ സ്വാഗതവും വി. പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു. ട്രസ്റ്റ് ഭാരവാഹികളായ എൻ.കെ. വിജയകുമാർ, എ.കെ. നിസാർ, കെ.ഗോപാലകൃഷ്ണൻ നായർ എന്നിവരെ വി.എം. സുധീരൻ ആദരിച്ചു.