atm-sbi

പാലോട്: എസ്.ബി.ഐ പാലോട് ശാഖയുടെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിൽ തീപിടിത്തം. ഇന്നലെ രാവിലെ 11ഓടെയാണ് സമീപം. എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. എ.സിയും യു.പി.എസും കത്തിനശിച്ചു. വിതുരയിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. കൗണ്ടറിന്റെ ഗ്ലാസുകൾ പൊട്ടിക്കുന്നതിനിടെ ഫയർമാൻ അൻഷാദിന് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.