തിരുവനന്തപുരം: ഇന്ത്യാസന്ദർശനം നടത്തുന്ന നെതർലൻഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും വ്യാഴാഴ്ച കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന സംഘം മട്ടാഞ്ചേരിയിലെ ഡച്ച് പാലസ് സന്ദർശിക്കും. വൈകിട്ട് 7ന് മുഖ്യമന്ത്രി ഒരുക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ച കുട്ടനാട് സന്ദർശിച്ചശേഷം വൈകിട്ട് 7.30ന് നെതർലൻഡ്‌സിലേക്കു മടങ്ങും.
ഇന്ത്യയിലെത്തിയ രാജാവിന് ഇന്നലെ രാവിലെ രാഷ്ട്രപതിഭവനിൽ ആചാരപരമായ സ്വീകരണം നൽകി. തുടർന്ന് രാജ്ഘട്ടിൽ ഗാന്ധിസമാധി സന്ദർശിച്ചു. 11ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വൈകിട്ട് 7.30ന് രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് ഡൽഹിയിൽ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന സാങ്കേതിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെ മുംബയിലെത്തുന്ന അദ്ദേഹം വൈകിട്ട് 3ന് ഇൻഡോ-ഡച്ച് പോർട്ട് ഫോറത്തിൽ സംസാരിക്കും.