02

ശ്രീകാര്യം: മൊബൈൽ ഷോപ്പിൽനിന്ന് ഗുണ്ടാപ്പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്താൽ കട ഉടമയെ ആക്രമിച്ച് പോക്കറ്റിൽ നിന്ന് രൂപ കവർന്ന ശേഷം ഒളിവിൽപോയ പ്രതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ആക്കുളം പുതുവൽ പുത്തൻവീട്ടിൽ ടാർസൻ സന്തോഷ് എന്നു വിളിക്കുന്ന സന്തോഷ് (39) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുമ്പ് പുലയനാർകോട്ട ജംഗ്‌ഷനിലെ ശ്രീഗണേഷ് മൊബൈൽ കടയിലായിരുന്നു സംഭവം. കടയുടമ കൃഷ്ണദേവിനെ ദേഹോപദ്രവം ഏൽപ്പിച്ചശേഷമായിരുന്നു പണം കവർന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ എസ്.ഐ സജികുമാർ എ.എസ്.ഐ അനി, സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ വധശ്രമകേസുണ്ട്.