മലയിൻകീഴ് : മുക്കംപാലമൂട് യക്ഷിയമ്മ ശ്രീലക്ഷ്മി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് പണം മോഷ്ടിച്ച കേസിലെ പ്രതി മാരായമുട്ടം മണലിവിള പുത്തൻ വീട്ടിൽ മണിയനെ വിളപ്പിൽശാല പൊലീസ് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. ഇക്കഴിഞ്ഞ സെപ്തംബറിൽ ക്ഷേത്ര മടപള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ചു കാണിക്ക വഞ്ചികളിൽ നിന്ന് പതിനായിരത്തോളം രൂപ മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പാറശാലയിൽ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ മണിയനെ ചോദ്യം ചെയ്തപ്പോൾ മുക്കംപാലമൂട് ക്ഷേത്രത്തിൽ മോഷണം നടത്തിയതായി മൊഴി നൽകിയതിനെ തുടർന്നാണ് വിളപ്പിൽശാല പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്.