kohli-ranking
kohli ranking

ആഷസ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ തന്നിൽനിന്ന് ആസ്ട്രേലിയൻ താരം സ്റ്റീവൻസ്മിത്ത് സ്വന്തമാക്കിയ ടെസ്റ്റ് ബാറ്റ്‌സ്മാൻ റാങ്കിംഗിലെ ഒന്നാംസ്ഥാനത്തിന് തൊട്ടരികിലെത്തി ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി.

937

റാങ്കിംഗ് പോയിന്റുകളാണ് സ്റ്റീവൻ സ്മിത്തിന് ഇപ്പോഴുള്ളത്.

936

പോയിന്റിലേക്ക് ഉയർന്നിരിക്കുകയാണ് കൊഹ്‌ലി

254

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ച്വറിയാണ് കൊഹ്‌ലിക്ക് റാങ്കിംഗ് പോയിന്റിലെ മുന്നേറ്റം നൽകിയത്.

3

-ാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവച്ചാൽ കൊഹ്‌ലിക്ക് സ്മിത്തിനെ മറികടക്കാനാകും.

17

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയ മായാങ്ക് അഗർവാൾ കരിയർ ബെസ്റ്റായ പതിനേഴാം റാങ്കിലെത്തി.

4

ചേതേശ്വർപൂജാര നാലാം സ്ഥാനത്തും അജിങ്ക്യ രഹാനെ ഏഴാം സ്ഥാനത്തും തുടരുകയാണ്.

2

ആൾ റൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്രജഡേജ ജാസൺ ഹോൾഡർക്ക് പിന്നിൽ രണ്ടാംസ്ഥാനത്ത്. അശ്വിൻ അഞ്ചാമത്.

3

ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ മൂന്നാംസ്ഥാനത്ത് തുടരുന്നു. അശ്വിൻ മൂന്ന് പടവുയർന്ന് ഏഴാമതേക്കെത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യടെസ്റ്റിന് ശേഷം കൊഹ്‌ലിയുടെ റാങ്കിംഗ് പോയിന്റ് 900 ത്തിന് താഴെയെത്തിയിരുന്നു. 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് കൊഹ്‌ലിയുടെ പോയിന്റ് ഇത്ര താഴ്ന്നത്. എന്നാൽ ഇപ്പോൾ കരിയർ ബെസ്റ്റായ 937 പോയിന്റിന് അരികിലായി.

30

ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നൽകിയ ക്യാപ്ടൻമാരുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് കൊഹ്‌ലി. 50 ടെസ്റ്റുകളിൽ നയിച്ച കൊഹ്‌ലി 30 വിജയങ്ങൾ നൽകി. 57 ടെസ്റ്റുകളിൽ 41 വിജയം നൽകിയ സ്റ്റീവ് വോയും 77 ടെസ്റ്റുകളിൽ 48 വിജയം നൽകിയ റിക്കി പോണ്ടിംഗും മാത്രമാണ് ഇക്കാര്യത്തിൽ കൊഹ്‌ലിക്ക് മുന്നിൽ.