ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം കോളിച്ചിറ ശാഖയുടെ ഒന്നാം വാർഷികാഘോഷം യൂണിയൻ പ്രസിഡന്റ് സി.വിഷ്‌ണുഭക്തൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് എസ്. ഷാബു അദ്ധ്യക്ഷത വഹിച്ചു. കിടപ്പുരോഗികൾക്കുള്ള ധനസഹായം സി.വിഷ്ണുഭക്തൻ വിതരണം ചെയ്തു. പ്രതിഭകളെ ആദരിക്കൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും ഓണക്കിറ്റ് വിതരണം യൂണിയൻ മെമ്പർ സുദേവനും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി എസ്.എസ് ജയൻ സ്വാഗതവും ശാഖാ പ്രതിനിധി ബിനു നന്ദിയും പറഞ്ഞു.