തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ഷാർജ യൂണിയന്റെ നേതൃത്വത്തിൽ 21 ശാഖകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ 'സേവനം കലോത്സവം സീസൺ 7'സമാപിച്ചു. അജ്മാൻ അൽത്തായിയിലെ ഹാബിറ്റാറ്റ് സ്‌കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ കെ.എൽ.മോഹനവർമ്മ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ അമ്പലത്തറ രാജൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, പ്രസാദ് ശ്രീധരൻ, കെ.എസ്.വാചസ്പതി, ജെ.ആർ.സി.ബാബു, സാജൻ സത്യ, ഉമാപ്രേമൻ എന്നിവർ സംസാരിച്ചു. ഷാർജ യൂണിയൻ സെക്രട്ടറിയും കലോത്സവം ജനറൽ കൺവീനറുമായ ഷൈൻ.കെ.ദാസ് സ്വാഗതവും ഷാർജ യൂണിയൻ വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര ബാബു നന്ദിയും പറഞ്ഞു.
മത്സരങ്ങളിൽ നേഹാ ജീവനെ കലാതിലകമായും അമ്പു അജയെ കലാപ്രതിഭയായും തെരഞ്ഞെടുത്തു.
രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തോടനുബന്ധിച്ച് ഘോഷയാത്ര, ചെണ്ടമേളം, ഗാനമേള, മിമിക്‌സ് പരേഡ് തുടങ്ങിയവയോടൊപ്പം കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെ കലാപരിപാടികളും നടന്നു.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം ഷാർജ യൂണിയന്റെ നേതൃത്വത്തിൽ നടന്ന 'സേവനം കലോത്സവം സീസൺ 7' സാഹിത്യകാരൻ കെ എൽ.മോഹനവർമ്മ ഉദ്ഘാടനം ചെയ്യുന്നു. അമ്പലത്തറ രാജൻ, കെ.എസ്.വാചസ്പതി, പ്രസാദ് ശ്രീധരൻ, ജെ.ആർ.സി.ബാബു, ഷൈൻ.കെ.ദാസ് തുടങ്ങിയവർ സമീപം