ന്യൂഡൽഹി : തങ്ങളുടെ നായകൻ രവിചന്ദ്രൻ അശ്വിനെ ഡൽഹി ക്യാപ്പിറ്റൽസിന് വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി ഐ.പി.എൽ ഫ്രാഞ്ചൈസി പഞ്ചാബ് കിംഗ്സ് ഇലവൻ. ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ അനിൽ കുംബ്ളെയുടെ താത്പര്യപ്രകാരമാണ് അശ്വിനെ നിലനിറുത്താൻ തീരുമാനിച്ചത്.
കേരളത്തിന് തോൽവി
ബംഗളുരു : വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് മുംബയ്യോട് എട്ട് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഒാവറിൽ 199 റൺസിൽ ആൾ ഒൗട്ടായപ്പോൾ മുംബയ് 38.2 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സഞ്ജു സാംസൺ ഇന്നലെ 15 റൺസെടുത്ത് പുറത്തായി.