നേമം: തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായി കേഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പുന്നമൂട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ 50 വിദ്യാർത്ഥികൾക്കാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ നൽകിയത്. മൃഗസംരക്ഷണ വകുപ്പും കല്ലിയൂർ പഞ്ചായത്തും സംയുക്തമായി പുന്നമൂട് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം. ഓരോ വിദ്യാർത്ഥികൾക്കും 5 കോഴിക്കുഞ്ഞുങ്ങളെ വീതമാണ് നൽകിയത്. കോഴിക്കുഞ്ഞ് വിതരണം കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി നിർവഹിച്ചു. പകലൂർ വാർഡ് അംഗം ജി.എസ്. സിന്ധു, വെറ്ററിനറി ഡോക്ടർ പ്രീത, സ്കൂൾ ഹെഡ്മിസ്ട്രസ് അനിത, പ്രിൻസിപ്പൽ റോബിൻ ജോസ് എന്നിവർ പങ്കെടുത്തു.