dead-body

കഴക്കൂട്ടം: മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ നിരവധിയാളുകൾ വിധിയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ച് വന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും, പത്രത്തിലുൾപ്പെടെ മരണവാർത്ത നൽകുകയും ചെയ്ത ശേഷം 'പരേതൻ' ഉണർന്നാൽ എങ്ങനെയുണ്ടാകും? തിരുവനന്തപുരം കഴക്കൂട്ടം അത്തരത്തിലൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.

മരണപ്പെട്ടു എന്ന് ആശുപത്രി അധികൃതർ പറഞ്ഞയാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു.കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന് എതിർവശത്തുള്ള സജി ഭവനിൽ തുളസീധരൻ ചെട്ടിയാരാണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ 'മരിച്ചിട്ട്' ഇന്ന് രാവിലെ ഉണർന്നത്. മരണം സ്ഥിരീകരിച്ച് ഡോക്ടർ പറഞ്ഞതനുസരിച്ച് മരണ വാർത്ത എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു. കരിങ്കൊടി കെട്ടുകയും ശവദാഹത്തിനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു.അതിനു ശേഷമാണ് തുളസീധരൻ ചെട്ടിയാർ ഉണർന്നത്.