കല്ലമ്പലം: വിദ്യാർത്ഥികൾക്ക് ആധാർ ലഭിക്കുന്നതിനും ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും നഷ്ടപ്പെട്ട ആധാർ കാർഡിന് പകരം പുതിയത് ലഭിക്കുന്നതിനുമായി പോസ്റ്റൽ വകുപ്പും കെ.ടി.സി.ടി സ്കൂളും സംയുക്തമായി ആധാർമേള സംഘടിപ്പിച്ചു. ഒരാഴ്ച് നീണ്ടുനിൽക്കുന്ന ആധാർമേളയുടെ ഉദ്ഘാടനം കെ.ടി.സി.ടി സ്കൂളിൽ കേരള പോസ്റ്റൽ നോർത്ത് മേഖല സൂപ്രണ്ട് ആർ. സുരേഖ് രഘുനാഥൻ നിർവഹിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. ബിജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, കൺവീനർ ഇ. ഫസിലുദ്ദീൻ, ഹൈസ്കൂൾ വിഭാഗം പ്രിൻസിപ്പൽ എം.എൻ. മീര, വൈസ് പ്രിൻസിപ്പൽ ഡി.എസ്. ബിന്ദു, പ്രിയങ്കാസന്തോഷ്, പോസ്റ്റൽ വകുപ്പിലെ ഉദ്യോഗസ്ഥരായ വിജയകുമാർ, ആദർശ്, വൈശാഖി വിജയൻ, ഹരിഹരൻ, കെ.എസ്. പ്രിയ, എം. സജീവ്, അജിത് കുര്യൻ, എൻ.എസ്.എസ് ലീഡർ സൗപർണിക, ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കെ.ടി.സി.ടി സ്കൂളിൽ സേവനം ലഭ്യമാകുമെന്ന് ചെയർമാൻ പി.ജെ. നഹാസ് അറിയിച്ചു.