gk

1. കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെന്ന്?

2003ൽ

2. സൈലന്റ്‌വാലിയുടെ പടിഞ്ഞാറേ അതിരിന് അടുത്തായി ഒഴുകുന്ന പുഴ ഏതാണ്?

കുന്തിപ്പുഴ

3. വാഹനങ്ങളിൽ നിന്ന് പുറത്തുവിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

ലെഡ്

4. മീൻകര ജലസേചന പദ്ധതി ഏത് ജില്ലയിലാണ്?

പാലക്കാട്

5. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ മലയാളി?

സർദാർ കെ.എം. പണിക്കർ

6. വയനാട് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന പ്രധാന നദി ഏതാണ്?

കബനി

7. കാക്കനാടൻ ആരുടെ തൂലികാനാമമാണ്?

ജോർജ് വർഗീസ്

8. 'ചൂർണ്ണി" എന്ന പേര് കേരളത്തിലെ ഏത് നദിയുടേതാണ്?

പെരിയാർ

9. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖ?

ബയോളജി

10. അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?

ടോറിസെല്ലി

11. രാജീവ്‌ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി?

കെ.എം. ബീനാമോൾ

12. വാസ്ക്കോഡഗാമ കേരളത്തിൽ വന്നത് മലയാള വർഷം ഏത് ദിവസമായിരുന്നു?

കൊല്ലവർഷം 673 ഇടവം 9ന്

13. ഇന്ത്യയിൽ റെയിൽവേ സമ്പ്രദായം ആരംഭിച്ചതാര്?

ഡൽഹൗസി പ്രഭു

14. ആകാശഗോളങ്ങളെയും പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനമാണ്?

ജ്യോതിശാസ്ത്രം

15. ഗുരുനാനാക്ക് ജനിച്ചതെവിടെ?

1469-ൽ പാകിസ്ഥാനിലെ താൽവണ്ടിയിൽ

16. പ്രപഞ്ചത്തിന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള പഠനമാണ്?

കോസ്‌മോളജി

17. ഭഗത്‌സിംഗിനെ തൂക്കിലേറ്റിയതെന്ന്?

1931 മാർച്ച് 23ന്

18. സംസ്ഥാന ഗവർണർ നിലവിലില്ലാത്തപ്പോൾ ആ സ്ഥാനം വഹിക്കുന്നതാരാണ്?

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

19. ആരായിരുന്നു ഹോമർ?

സുപ്രസിദ്ധ ഗ്രീക്ക് കവി

20. എലിഫെന്റ് തടാകം ഏത് ജില്ലയിലാണ്?

ഇടുക്കി

21. ഏത് വർഷമാണ് അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയെ ആക്രമിച്ചത്?

ബി.സി. 326

22. എ.ഡി. 1192ലെ രണ്ടാം തറൈൻ യുദ്ധത്തിലെ വിജയി ആര്?

മുഹമ്മദ് ഗോറി പൃഥ്വിരാജിനെ തോല്പിച്ചു.