കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സിനിമാ സീരിയൽ താരം എൻ.കെ.കിഷോർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് ജെ.രാജൻ,പ്രിൻസിപ്പൽ എസ്.പ്രീത,ഹെഡ്മിസ്ട്രസ് കെ.എസ്.മിനി,മുൻ പി.ടി.എ പ്രസിഡന്റ് എസ്.വിജയകുമാർ,സീനിയർ അസിസ്റ്റന്റുമാരായ ലേഖ,നീനാകുമാരി,സ്റ്റാഫ് സെക്രട്ടറി വി.ശശികുമാർ,കെ.ഷിബു എന്നിവർ സംസാരിച്ചു.ഇന്ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ മുഖ്യ പ്രഭാഷണവും,സമ്മാനദാനവും നടത്തും.ഹെഡ്മിസ്ട്രസ് കെ.എസ്.മിനി,ഗ്രാമ പഞ്ചായത്തംഗം സി.എസ്.അനിത,പ്രിൻസിപ്പൽ എസ്.പ്രീത,എച്ച്.എസ്.കൺവീണർ ജി.ഉമാശ്രീദേവി എന്നിവർ സംസാരിക്കും.