വിതുര: വിതുര സുഹൃത്ത് ബാലഭവൻ പ്രസിഡന്റും വിതുര ശബ്ദ സാംസ്‌കാരികവേദി പ്രസിഡന്റുമായിരുന്ന കൊപ്പം നിമിഷയിൽ ബി. സോമശേഖരൻനായരുടെ നിര്യാണത്തിൽ അനുശോചിച്ച് കൊപ്പം മൈത്രി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പ്രസിഡന്റ് സി. രവീന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ്, ഫെഡറേഷൻസ് ഒാഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, സുധാകരൻ നായർ, ജനാർദ്ദനൻ നായർ, സുദർശനൻ, കുമാരപിള്ള, സുബാഷ് ആത്മകിരണം, പി. സോമൻ, എം.ജി. റോബർട്ട്, സക്കറിയാതോമസ്, പി. ഭാർഗവൻ, ഷാജിലാൽ, കൃഷ്ണൻനായർ, എം. ഷിഹാബ്ദ്ദീൻ, ലാലൂജോൺ, എൻ. സോമൻ, ഡെന്നി എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി.