raudram
രൗദ്രം 2018

തിരുവനന്തപുരം: പ്രളയദുരന്തം പശ്ചാത്തലമാക്കി ജയരാജ് സംവിധാനം ചെയ്ത രൗദ്രം 2018 കെയ്‌റോ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 29 വരെ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിൽ നടക്കുന്ന മേളയിലെ ഇന്റർനാഷണൽ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മദ്ധ്യതിരുവിതാംകൂറിലെ വീട്ടിൽ പ്രളയത്തിൽ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധദമ്പതികളുടെ അനുഭവങ്ങളും ഓർമ്മകളും പ്രമേയമാക്കിയ രൗദ്രത്തിൽ രഞ്ജി പണിക്കരും കെ.പി.എ.സി ലീലയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. നിഖിൽ എസ്.പ്രവീൺ ഛായാഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിൻ ശങ്കർ മന്നത്ത് സംഗീതവും നിർവഹിച്ചിരിക്കുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം.