തിരുവനന്തപുരം: സബ് കളക്ടറായി ചുമതലയേറ്റ പ്രഞ്ജാൽ പാട്ടീലിനെ ചീഫ് സെക്രട്ടറി ടോം ജോസ് കളക്ടറേറ്റിലെ ചേംബറിൽ സന്ദർശിച്ചു. പൊതുജനങ്ങൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷമാണ് തിരുവനന്തപുരം ജില്ലയിലേതെന്നും എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം അറിയിച്ചു. തന്റെ ഓഫീസ് സന്ദർശിക്കാൻ താത്പര്യമറിയിച്ച സബ് കളക്ടറെ അദ്ദേഹം സ്വാഗതം ചെയ്തു. കളക്ടർ കെ. ഗോപാലകൃഷ്ണൻ, അസി. കളക്ടർ അനുകുമാരി, എ.ഡി.എം സബിൻ സമീദ്, ഡെപ്യൂട്ടി കളക്ടർ സാം ക്ലീറ്റസ് തുടങ്ങിയവർ ചീഫ് സെക്രട്ടറിയെ സ്വീകരിച്ചു.