വെമ്പായം: വെമ്പായം എൻ.എസ്.എസ് കരയോഗ വാർഷികം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്‌തു. കരയോഗം പ്രസിഡന്റ് കെ.പി. വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്. ശിവശങ്കരപിള്ള, എസ്.എൽ. സുരേന്ദ്രനാഥ്, ചന്ദ്രശേഖരൻ നായർ, വി. സുധാകരൻ നായർ, എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് കെ.പി. വിജയൻ, വി. സുധാകരൻ നായർ, വൈസ് പ്രസിഡന്റ്, സെക്രട്ടറി എസ്. ശിവശങ്കരപിള്ള, ജോയിന്റ് സെക്രട്ടറി ആർ. ഗോപകുമാർ, ട്രഷറർ എസ്. ശ്രീകുമാർ, യൂണിയൻ പ്രതിനിധി എസ്. ശിവശങ്കരപിള്ള, ആർ. ഗോപകുമാർ, ഇലക്ട്രറൽ മെമ്പറായി കെ.പി. വിജയനെയും തിരഞ്ഞെടുത്തു.