കിളിമാനൂർ: ജില്ലാ സ്കൂൾ ശാസ്ത്ര നാടക മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹാട്രിക്ക് വിജയം നേടി. സംസ്ഥാന നാടക മത്സരത്തിന് *മരം പെയ്ത മഴ* എന്ന നാടകം തിരഞ്ഞെടുത്തു. ദേവിക കൃഷ്ണൻ, അരുന്ധതി, ഗൗരി, സ്വാതി, ശിവാജ്ഞലി ഹരികുമാർ, അനാമിക, ജീവൻ, കൃഷ്ണജിത്ത് എന്നിവർ നാടകത്തിൽ വേഷമിട്ടു. ശാസ്ത്രാദ്ധ്യാപകൻ സതീഷ് കുമാർ, ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.