നെയ്യാറ്റിൻകര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ ആലത്തൂർ വാർഡിലെ അംഗൻവാടിയുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഭൂമി സൗജന്യമായി നൽകിയ ബി. മാധവൻനായരെ യോഗത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ വി. നിഷ, ഡോ. ഗീതാ രാജശേഖരൻ,കെ.കെ. സജയൻ, തൃപ്പലവൂർ പ്രസാദ്, ജെ.എസ്. ജയകുമാരി, ഐ. സൈമൺ, എസ്. സുനിത തുടങ്ങിയവർ പങ്കെടുത്തു.