ഒ.എം.ആർ പരീക്ഷ
വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 459/2016, 460/2016 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (കന്നടയും മലയാളവും അറിയാവുന്നവർ) (പാർട്ട് ഒന്ന് നേരിട്ടും, പാർട്ട് രണ്ട് തസ്തകമാറ്റം മുഖേനയും) തസ്തികയിലേക്ക് 22 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
ഒറ്റത്തവണ പ്രമാണപരിശോധന
കാറ്റഗറി നമ്പർ 3/2017 പ്രകാരം ജയിൽ വകുപ്പിൽ പി.ഡി ടീച്ചർ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 22, 23, 24 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.
എൻഡ്യൂറൻസ് പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 582/2017 മുതൽ 585/2017 വരെ പ്രകാരം വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 5.30 മുതൽ സൈനിക സ്‌കൂളിന് സമീപം വെട്ടുറോഡ് (കഴക്കൂട്ടം)-പോത്തൻകോട് ബൈപ്പാസ് റോഡിൽ രണ്ട് കിലോമീറ്റർ ദൂരം എൻഡ്യൂറൻസ് പരീക്ഷ നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. വിശദാംശങ്ങൾ പ്രൊഫൈലിൽ.