photo

നെടുമങ്ങാട് :നാടക കലാകാരന്മാരുടെ കൂട്ടായ്‌മയായ 'നാടക്' നെടുമങ്ങാട് മേഖലാ ശില്പശാലയും നാടകാവതരണവും ടൗൺ എൽ.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്‌ഘാടനം ചെയ്‌തു.നാടക് ജില്ലാ പ്രസിഡന്റ് ജോസ് പി.റാഫേൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ അമൽരാജ് ദേവ് പ്രവർത്തനം വിശദീകരിച്ചു.ശില്പശാലയ്ക്ക് വട്ടപ്പറമ്പിൽ പീതാംബരൻ ഭദ്രദീപം തെളിച്ചു. ബി.ബാലചന്ദ്രൻ,വിജുവർമ്മ,ഹസീം അമരവിള,കണ്ണൻ നായർ എന്നിവർ ക്ലാസ് നയിച്ചു.സുബ്രഹ്മണ്യൻ,നവോദയ സുരേഷ് എന്നിവർ സംസാരിച്ചു. നാടകകൃത്ത് വിനീഷ് കളത്തറ സ്വാഗതവും നാടൻപാട്ട് കലാകാരി മണിയമ്മ നന്ദിയും പറഞ്ഞു.