തിരുവനന്തപുരം: സമൂഹ മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഒരു പെൺകുട്ടിയെ എന്ന വ്യാജേന കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി .ജോസഫെയ്ൻ പറഞ്ഞു.ഇയാൾക്കെതിരെ എത്രയും വേഗം പൊലീസ് നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥിയും മുസ്ലീംലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവർത്തകയായ പെൺകുട്ടി വിമർശിച്ചത് .ഇതിന്റെ പേരിലാണ് പെൺകുട്ടിക്കെതിരെ ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ്
പേര് എടുത്തുപറയാതെ കുടുംബത്തിലൊതുങ്ങാത്ത, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ എന്നിങ്ങനെയാണ് വിമർശിച്ചത്.
നിയമനടപടിക്ക്
പെൺകുട്ടി
ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് പെൺകുട്ടി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും പെൺകുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ലെന്നും പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുമെന്നും പെൺകുട്ടി കൂട്ടിച്ചേർക്കുന്നു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും പക്ഷം ചേർന്നും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.