crime

നെടുമങ്ങാട് : ഗൾഫിൽ ബിസിനസ് തെറ്റിപ്പിരിഞ്ഞതിലുള്ള വൈരാഗ്യം തീർക്കാൻ കൂട്ടുകച്ചവടക്കാരന്റെ വീട് അഗ്നിക്കിരയാക്കിയ കേസിൽ കൊല്ലം സ്വദേശികളായ രണ്ടു പേർ നെടുമങ്ങാട് പൊലീസിൽ കീഴടങ്ങി. തൃക്കോവിൽവട്ടം മുഖത്തല ചേരിയിൽകോണം യുവധാര ഗ്രന്ഥശാലയ്ക്കു സമീപം ജാഫർ മൻസിലിൽ ടി.ജാഫർ (24), മയ്യനാട് മണ്ണണികുളം മേവറം വയലിൽ പുത്തൻവീട്ടിൽ ഡി. ദിനു (21) എന്നിവരാണ് കീഴടങ്ങിയത്. നെടുമങ്ങാട് മൂഴിയിൽ പ്രവാസിയായ ഷിയാസിന്റെ പേരിലുള്ള വീട് ഫെബ്രുവരി 5 ന് രാത്രി 10 ഓടെ സംഘം ചേർന്ന് കത്തിച്ച കേസിലെ എട്ടും പതിനൊന്നും പ്രതികളാണ് ഇവർ.50 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഷിയാസ് പൊലീസിൽ പരാതി നല്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതികൾ മൂൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോയോഗസ്ഥനു മുന്നിൽ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, വീണ്ടും ഒളിവിൽപ്പോയ പ്രതികൾ , കൂട്ടുപ്രതികളിൽ ആറുപേർ അറസ്റ്റിലായതിനെ തുടർന്നാണ് സ്റ്റേഷനിൽ കീഴടങ്ങിയത്.